Friday, May 3, 2024
keralaNews

അതിജാഗ്രതയില്‍ സംസ്ഥാനം : ഒമിക്രോണ്‍ സ്ഥിരീകരിച്ച 39 കാരന്റെ സഹയാത്രികര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന

അതിജാഗ്രതയില്‍ സംസ്ഥാനം ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചതോടെ. എത്തിഹാദ് വിമാനത്തിലെ സഹയാത്രികര്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. യു കെ സ്വദേശിയുടെ ബന്ധുക്കളുടെ പരിശോധനാഫലവും പ്രതീക്ഷിക്കുന്നു. ഒമിക്രോണ്‍ സ്ഥിരീകരിച്ച യുകെയില്‍ നിന്നെത്തിയ 39 കാരന്റെ ആരോഗ്യനില തൃപ്തികരണമാണ്. അബുദാബി വഴി എത്തിഹാദ് ഇ വൈ 280 വിമാനത്തിലാണ് ആറാം തീയതി നെടുമ്പാശേരിയിലിറങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം കേരളത്തിലെത്തിയതിന്റെ എട്ടാം ദിവസമായ ഇന്ന് വിമാനത്തിലെ സഹയാത്രികര്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 വരെ സീറ്റുകളിലുണ്ടായിരുന്നവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. പ്രാദേശിക സമ്പര്‍ക്കപ്പട്ടികയിലുള്ളത് ടാക്സി ഡ്രൈവറും ഭാര്യാ മാതാവും മാത്രമാണെന്നത് ആശ്വാസമാണ്. ഒപ്പം യാത്ര ചെയ്ത ഭാര്യയ്ക്കും ഭാര്യാമാതാവിനും കോവിഡ് സ്ഥിരീകരിച്ചു.