Thursday, May 2, 2024
keralaNewspolitics

കണ്ണൂം പൂട്ടി എല്ലായിടത്തും ഒപ്പിടാന്‍ സാധ്യമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഓര്‍ഡിനന്‍സ് ഭരണം നല്ലതല്ലന്നും, ഓര്‍ഡിനന്‍സ് സംബന്ധിച്ച് പഠിക്കാന്‍ സമയം ആവശ്യമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.                           ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പടെയുള്ള 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് തീരുന്ന പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഗവര്‍ണര്‍. കണ്ണൂം പൂട്ടി എല്ലായിടത്തും ഒപ്പിടാന്‍ സാധ്യമല്ല. കൃത്യമായി സര്‍ക്കാര്‍ വിശദീകരണം നല്‍കിയാല്‍ മാത്രമെ ഓര്‍ഡിനന്‍സ് അംഗീകരിക്കുകയുള്ളു എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.                                                                                                ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചിതിനെപ്പറ്റിയുള്ള ചോദ്യത്തിന് അധികാരം വെട്ടിക്കുറച്ചില്‍ തല്‍കാലം പ്രതികരിക്കാന്‍ ഇല്ലെന്നാണ് ഗവര്‍ണറുടെ മറുപടി. ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.                                                                                                         സര്‍ക്കാരിനെ മറികടന്ന് കേരള വിസി നിയമനത്തിന്റെ സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍, 11 ഓര്‍ഡിനന്‍സുകളിലും ഒപ്പിടാതെ ഉറച്ചു നിന്നിരിക്കുകയാണ്. ഇതോടെ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സുകള്‍ റദ്ദാകും.                                                                                                                                          നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ അനുമതി നേടുന്നതായിരുന്നു മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പരമ പ്രധാനം. ഗവര്‍ണര്‍ ഒപ്പിടാത്ത സ്ഥിതിയ്ക്ക് പഴയ ലോകായുക്ത നിയമം പ്രാബല്യത്തിലും വരും. ഇതോടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസ് കൂടുതല്‍ നിര്‍ണ്ണായകമാകും.                                                                                                                              പരാതിയില്‍ വാദം പൂര്‍ത്തിയാക്കി കേസ് ലോകായുക്ത ഉത്തരവിനായി മാറ്റിവെച്ചിരിക്കെയാണ്. അതിനിടെയാണ് ലോകായുക്തയുടെ അധികാരം വെട്ടികുറക്കുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടാത്തതോടെ റദ്ദാകുന്നത്. ഓര്‍ഡിനന്‍സ് റദ്ദായാല്‍ വീണ്ടും ഓര്‍ഡിനന്‍സ് മന്ത്രിസഭക്ക് പുതുക്കി ഇറക്കാം. അപ്പോഴും ഗവര്‍ണ്ണര്‍ ഒപ്പിടണം.