Friday, May 10, 2024
keralaNewspolitics

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് 15 ന് ശേഷം പ്രഖ്യാപിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍. ഈ അഞ്ച് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശത്തേയും തെരഞ്ഞെടുപ്പുകളുടെ തീയതികള്‍ ഈ മാസം 15 ന് ശേഷം പ്രഖ്യാപിക്കും.അഞ്ച് സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കും. പശ്ചിമ ബംഗാളിലെയും അസമിലെയും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമീഷെന്റ തെക്കന്‍ സംസ്ഥാനങ്ങളിലെ പര്യടനം ഫെബ്രുവരി 15 ന് അവസാനിച്ചതിനുശേഷം നാല് സംസ്ഥാനങ്ങളുടെയും ഒരു കേന്ദ്രഭരണ പ്രദേശത്തിന്റയും വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് വിവരം.തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആറ് മുതല്‍ എട്ട് ഘട്ടങ്ങളിലായും അസമില്‍ രണ്ട് മുതല്‍ മൂന്ന് ഘട്ടങ്ങളിലായും നടക്കാനാണ് സാധ്യത. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ ഒരേ ദിവസം നടക്കുമെന്നും സൂചന.