Friday, May 17, 2024
keralaNews

സര്‍ക്കാര്‍ കരട് ബില്ലിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം : സര്‍ക്കാര്‍ കരട് ബില്ലിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കരട് ബില്ലിനെതിരെ ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്. സുപ്രീം കോടതി വിധിക്ക് എതിരെ നിയമ നിര്‍മ്മാണം നടത്താന്‍ സാധിക്കില്ല എന്ന് പ്രതികരിച്ച ഭരണാധികാരികള്‍ ഇത്തരം നീക്കങ്ങള്‍ക്ക് കൂട്ട് നില്‍ക്കരുത്. സുപ്രീം കോടതി വിധിയുടെ അന്തസത്തക്ക് വിരുദ്ധമായി മലങ്കര സഭയെ ഭിന്നിപ്പിച്ച് നിര്‍ത്താനുള്ള ശ്രമം രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രമുള്ളതാണെന്നും ഈ നീക്കം ഇന്ത്യന്‍ ഭരണഘടനയോടും ജുഡീഷ്യറിയോടുമുളള വെല്ലുവിളിയാണെന്നും ഓര്‍ത്തഡോക്‌സ് സഭ പ്രസ്താവനയില്‍ പറഞ്ഞു.സുപ്രീം കോടതി വിധിയുടെ അന്തസത്തക്ക് വിരുദ്ധമായി മലങ്കര സഭയെ ഭിന്നിപ്പിച്ച് നിര്‍ത്താനുള്ള ശ്രമം രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രമുള്ളതാണ്. വിശ്വാസികളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുളള ശ്രമങ്ങളെ സഭ നിയമപരമായും ജനാധിപത്യപരമായും മറ്റു മാര്‍ഗങ്ങളിലൂടെയും പ്രതിരോധിക്കും. സുപ്രീം കോടതി വിധിക്ക് എതിരെ നിയമ നിര്‍മ്മാണം നടത്താന്‍ സാധിക്കില്ല എന്ന് പ്രതികരിച്ച ഭരണാധികാരികള്‍ ഇത്തരം നീക്കങ്ങള്‍ക്ക് കൂട്ട് നില്‍ക്കരുത്. സര്‍ക്കാര്‍ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മാത്രം കര്‍ത്തവ്യ നിര്‍വ്വഹണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഓര്‍ത്തഡോക്‌സ് സഭ പ്രസ്താവനയില്‍ പറയുന്നു.