Thursday, May 9, 2024
keralaNews

എം എല്‍ എ പ്രതിഭാ പുരസ്‌ക്കാരം: എരുമേലിയിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകള്‍ക്കും സമ്മാനിച്ചു

എരുമേലി : പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നല്‍കുന്ന എംഎല്‍എ പ്രതിഭാ പുരസ്‌ക്കാരത്തിന്റെ എരുമേലി പഞ്ചായത്തിലെ വിതരണം നടന്നു. നിയോജകമണ്ഡലത്തിലെ എസ്.എസ്. എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എല്ലാ കുട്ടികള്‍ക്കും ഒപ്പം നിയോജക മണ്ഡലത്തിന് പുറത്തുള്ള ഉള്ള സ്കൂളുകളിൽ പഠിക്കുന്നവരും എന്നാൽ നിയോജക മണ്ഡലത്തിൽ താമസക്കാരുമായ കുട്ടികൾക്കും, കൂടാതെ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കുമാണ് എംഎല്‍എയുടെ പുരസ്‌കാരം.
എരുമേലി പഞ്ചായത്തിലെ എരുമേലി സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, ഉമ്മികുപ്പ സെൻ്റ് മേരീസ് ഹൈസ്കൂൾ എന്നീ സ്‌കൂളുകളിലെ കുട്ടികൾക്കാണ് പ്രതിഭാ പുരസ്‌കാരങ്ങൾ നൽകിയത്. പുരസ്ക്കാര വിതരണ ഉദ്ഘാടനം ഉമ്മിക്കുപ്പ സെൻ്റ് മേരീസ് ഹൈസ്‌കൂളില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജ്ജുകുട്ടി, എരുമേലി സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ ഫാ. വർഗീസ് പുതുപ്പറമ്പിൽ, ഉമ്മിക്കുപ്പ സെൻ്റ് മേരീസ് ഹൈസ്കൂൾ മാനേജർ ഫാ. തോമസ് പാലയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷ്റഫ്, ഗ്രാമ പഞ്ചായത്ത് അംഗം ജിജി സജി, എരുമേലി സർവ്വീസ് സഹകണബാങ്ക് പ്രസിഡന്റ് സക്കറിയാസ് ഡോമിനിക് ചെമ്പകത്തുങ്കൽ,

അധ്യാപക – രക്ഷകത്തൃ ഭാരവാഹികളും പൊതുപ്രവർത്തകരുമായ മേരി സി.ജെ., ഡൊമിനിക് സാവിയോ, പി.ജെ. തോമസ്, ജോസ് ജോർജ്, ഷാജി വർഗീസ്, ജോബി ഡോമിനിക്ക് ചെമ്പകത്തുങ്കൽ, സുശീൽകുമാർ, ബേബി കണ്ടതിൽ, മിഥിലാജ്, അജു മലയിൽ, അനസ് പ്ലാമൂട്ടിൽ, ബെന്നി കൊച്ചുകരിമ്പനാൽ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.രണ്ട് സ്കൂളുകളിലായി പഞ്ചായത്തിലെ നൂറ്റി അൻപതോളം കുട്ടികൾക്ക് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.