Monday, April 29, 2024
keralaNewspolitics

അഞ്ച് ജില്ലാ പ്രസിഡന്റുമാര്‍ക്ക് മാറ്റം ;ബി ജെ പി പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കി.

അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി ബി ജെ പി പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കി.പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലെ പ്രസിഡന്റുമാരെയാണ് മാറ്റിയത്.നടന്‍ കൃഷ്ണകുമാര്‍ ബിജെപി ദേശീയ കൗണ്‍സില്‍ അംഗമായി. എം.എസ്.സമ്പൂര്‍ണ, ജി.രാമന്‍ നായര്‍, ജി.ഗിരീശന്‍ എന്നിവരാണ് പുതുതായി ദേശീയ കൗണ്‍സിലിലേക്ക് എത്തിയ മറ്റുള്ളവര്‍.പി.രഘുനാഥ്, ബി.ഗോപാലകൃഷ്ണന്‍, സി.ശിവന്‍കുട്ടി എന്നിവരെക്കൂടി പുതുതായി സംസ്ഥാനവൈസ്പ്രസിഡന്റുമാരാക്കി. ഇതോടെ പത്ത് വൈസ് പ്രസിഡന്റുമാരായി. സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രനാണ് പുതിയ ഭാരവാഹിപട്ടിക പുറത്തുവിട്ടത്. കെ.ശ്രീകാന്ത്, ജെ.ആര്‍.പത്മകുമാര്‍, രേണു സുരേഷ്, പന്തളം പ്രതാപന്‍ എന്നിവരെ പുതുതായി സെക്രട്ടറിമാരാക്കി. ആകെ പത്ത് സെക്രട്ടറിമാരാണുള്ളത്. ഇ.കൃഷ്ണകുമാറാണ് പുതിയ സംസ്ഥാന ട്രഷറര്‍. കെ.വി.എസ്.ഹരിദാസ്, സന്ദീപ് വാചസ്പതി, ടി.പി.സിന്ധുമോള്‍ എന്നിവരെ വക്താക്കളായി നിയമിച്ചു. കിസാന്‍ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനായി ഷാജി.ആര്‍.നായരെയും നിയമിച്ചു.കാസര്‍കോട്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലാപ്രസിഡന്റുമാരെയും മാറ്റി. വി.എ.സൂരജ് (പത്തനംതിട്ട), ജി.ലിജിന്‍ലാല്‍ ( കോട്ടയം), കെ.എം.ഹരിദാസ് (പാലക്കാട്), കെ.പി.മധു (വയനാട്), രവീശതന്ത്രി (കാസര്‍കോട്)എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാര്‍. സംസ്ഥാന ഓഫിസ് സെക്രട്ടറിയായി ജയരാജ് കൈമളെ നിയമിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശിനെ മാറ്റുമെന്ന് അഭ്യൂഹം പടര്‍ന്നിരുന്നെങ്കിലും അദ്ദേഹത്തെ മാറ്റിയിട്ടില്ല. കോഴിക്കോട് ജില്ലാ പ്രസിഡന്റിനെയും മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.