Friday, March 29, 2024
keralaLocal News

മുക്കൂട്ടുതറ അസ്സീസി ഹോസ്പിറ്റൽ ദിനാചരണവും – മെഡിക്യാബ്‌ പദ്ധതിയുടെ ഫ്ലാഗ് ഓഫ് കർമ്മവും നിർവ്വഹിച്ചു.

എരുമേലി:മുക്കൂട്ടുതറ അസ്സീസി ആശുപത്രിയിൽ നടന്ന ഹോസ്പിറ്റൽ ദിനാചരണം എരുമേലി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമ്മ ജോർജ്കുട്ടി ഉദ്ഘാടനം ചെയ്തു. വീടുകളിലെ കിടപ്പ് രോഗികൾക്ക് ചികിത്സയും , മികച്ച പരിചരണം കൊടുക്കുന്നതിനും വേണ്ടിയുള്ള പുതിയ പദ്ധതിയായ മെഡിക്യാബിന്റെ ഫ്ലാഗ് ഓഫ്‌ കർമ്മം എരുമേലി ഗ്രാമ പഞ്ചായത്ത്‌ കൊടിത്തോട്ടം വാർഡ് മെമ്പർ കെ. ആർ അജേഷ് നിർവഹിച്ചു. ഡോക്ടർ, നഴ്‌സ്‌, ലാബ് ടെക്‌നിഷ്യൻ എന്നിവർ വീടുകളിൽ വന്നു നൽകുന്ന സേവനങ്ങൾ തികച്ചും സൗജന്യമായിരിക്കും. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആശുപത്രി ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ്, ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തുമെന്നും ആശുപത്രി ഡയറക്ടർ ഫാ. ആഗ്നൽ ഡൊമിനിക് അറിയിച്ചു. ചടങ്ങിൽ ആശുപത്രി ഡയറക്ടർ ഫാ. ആഗ്നൽ ഡൊമിനിക്, അസ്സോസിയേറ്റ് ഡയറക്ടർ ഫാ. ജിസ് ആനിക്കൽ, സി. എം. ഓ ഡോ. സുമൻ, ഡോ. ടിന്റു തോമസ്, ഡോ. അലി, ഡോ. ആഷില,സിസ്റ്റേഴ്സ്, സ്റ്റാഫ്‌ തുടങ്ങിയവർ പങ്കെടുത്തു.മെഡിക്യാബ് സേവനങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക :8589997363, 6282833419