Friday, April 26, 2024
keralaNewspolitics

കൊവിഡ് പ്രതിരോധം താന്‍ ഒറ്റയ്ക്ക് നടത്തിയ പ്രവര്‍ത്തനമല്ലെന്ന് കെ കെ ശൈലജ.

കൊവിഡ് പ്രതിരോധം താന്‍ ഒറ്റയ്ക്ക് നടത്തിയ പ്രവര്‍ത്തനമല്ലെന്ന് കെ കെ ശൈലജ. നല്ല നിലയില്‍ പ്രവര്‍ത്തിക്കാനായെന്നും അതില്‍ സംതൃപ്തിയുണ്ടെന്നും ശൈലജ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയില്‍ എല്ലാ മന്ത്രിമാരും നന്നായി പ്രവര്‍ത്തിച്ചിരുന്നെന്നും ശൈലജ ചൂണ്ടിക്കാട്ടി. തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായപ്രകടനം ഉണ്ടാവേണ്ടതില്ല. പുതിയ തലമുറ വരുന്നത് സ്വാഗതാര്‍ഹമാണ്. തന്നിട്ടുള്ള സ്‌നേഹത്തിനും പിന്തുണയ്ക്ക് നൂറ് നൂറ് നന്ദിയെന്നും ശൈലജ പറഞ്ഞു. സംഘര്‍ഷഭരിതമായ അഞ്ചുവര്‍ഷമാണ് കടന്നുപോയത്. അതിനെ നേരിടാന്‍ എല്ലാവരും പരിശ്രമിച്ചു. എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും പുതിയ മന്ത്രിസഭയില്‍ നിന്നും മികച്ച പ്രവര്‍ത്തനം പ്രതീക്ഷിക്കാമെന്നും ശൈലജ പറഞ്ഞു.