Tuesday, May 7, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,094 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.31 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണം കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4226 ആയി.

കോവിഡ് ബാധിച്ചവര്‍ -ജില്ല തിരിച്ച്

തൃശൂര്‍ 354

മലപ്പുറം 344

കോഴിക്കോട് 334

എറണാകുളം 306

കൊല്ലം 271

പത്തനംതിട്ട 238

കണ്ണൂര്‍ 225

കോട്ടയം 217

തിരുവനന്തപുരം 190

ആലപ്പുഴ 161

പാലക്കാട് 99

കാസര്‍ഗോഡ് 80

ഇടുക്കി 62

വയനാട് 57

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 209 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.