Friday, May 3, 2024
keralaNews

അച്ഛനെയും മകളെയും കിണറ്റില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി.

അച്ഛനെയും മകളെയും കിണറ്റില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മലിംഗവും മകള്‍ ഗായത്രി (22)യുമാണ് മരിച്ചത്. കിണറ്റില്‍ വീണ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അച്ഛന്‍ ധര്‍മലിംഗവും മരിച്ചതെന്നാണ് വിവരം.കൊഴിഞ്ഞാംപാറയ്ക്കടുത്തുള്ള നടുപ്പുണിയിലാണ് സംഭവം. മകള്‍ ഗായത്രിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ധര്‍മലിംഗവും അപകടത്തില്‍പെട്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി ജില്ലാ ആശുപത്രിയിലെത്തിച്ചു.