Saturday, April 27, 2024
keralaNews

കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: ജില്ലയിലെ ആറളം ഫാമില്‍ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഫാമിലെ മൂന്നാം ബ്ലോക്കിലെ കുളത്തിലാണ് കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഫാം അധികൃതരും വനംവകുപ്പ് സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആറളം ഫാമില്‍ കാട്ടനകളുടെ ശല്യം രൂക്ഷമാകുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരന്‍ കാട്ടനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുറച്ചു നാളായി കാട്ടനകളുടെ ആക്രമണം കൂടുതലാണെന്നാണ് പ്രദേശവാസികള്‍ അറിയിച്ചത്.