Saturday, April 27, 2024
keralaNews

മഹാത്മ അയ്യങ്കാളി സ്മൃതി ദിനാചരണം സൗജന്യ പഠനോപകരണ വിതരണവും

മുക്കൂട്ടുതറ :മഹാത്മ അയ്യങ്കാളിയുടെ എണ്‍പത്തിയൊന്നാം പരിനിര്‍വ്വാണം വാര്‍ഷിക ദിനമായ ജൂണ്‍ 18 അയ്യങ്കാളി സ്മൃതി ദിനാചരണം ആയി ആചരിക്കുന്നുയെന്ന് കേരള ദളിത് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സാജന്‍ പഴയിടം പത്രസമ്മേളനത്തില്‍ അറിയിച്ചു.കെ ഡി എഫിന്റെ രജതജൂബിലി വര്‍ഷികത്തിനോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തിവരുന്നു. ഇതിനോടനുബന്ധിച്ച് വരുന്ന ജൂണ്‍ പതിനെട്ടാം തീയതി തീയതി മുട്ടപ്പള്ളി തിരുവള്ളൂര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അയ്യങ്കാളിസ്മൃതി സംഗമവും സൗജന്യ പഠനോപകരണ വിതരണവും നടത്തും.സ്മൃതി സംഗമം കെ ഡി എഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ ഉദ്ഘാടനം ചെയ്യും.പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം പൂഞ്ഞാര്‍ എംഎല്‍എഅഡ്വക്കറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ വെംബ്ലി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡണ്ട് വര്‍ഗീസ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാഗി ജോസഫ് .സ്‌കൂള്‍ മാനേജര്‍ മധു മോള്‍പഴയിടം. കെ ഡി എഫ് നേതാക്കളായ ആയ രാജു പ്രാതപള്ളി ,ചന്ദ്രദാസ് പി എസ് ,ഉഷാ പി മാത്യു, കുഞ്ഞുമോന്‍ മോന്‍ എന്‍ എ, വാര്‍ഡ് മെമ്പര്‍മാരായ എംഎസ് സതീഷ് ,മറിയാമ്മ മാത്തുക്കുട്ടി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മിനി സി.ജെ ,തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും പത്രസമ്മേളനത്തില്‍ എല്‍ഡിഎഫ് ജനറല്‍ സെക്രട്ടറി സാജന്‍ പഴയിടത്തിനോടൊപ്പം കോട്ടയം ജില്ലാ സെക്രട്ടറി പി.എസ് ചന്ദ്രദാസും പങ്കെടുത്തു