Wednesday, May 1, 2024
keralaNews

വൈക്കത്ത് ചതുപ്പില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തില്‍; ദുരൂഹത

ചെമ്മനത്തുകരയില്‍ ചതുപ്പില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയതില്‍ ദുരൂഹത നീക്കാനാവാതെ പൊലീസ്.

ഏകദേശം അന്‍പത് വയസിനടുത്ത് പ്രായമുള്ള പുരുഷന്റേതാണ് കണ്ടെത്തിയ അസ്ഥികള്‍ എന്ന നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും, ഡിഎന്‍എ പരിശോധനഫലം ഉള്‍പ്പെടെ വൈകുന്നതാണ് അന്വേഷണത്തില്‍ വെല്ലുവിളിയാകുന്നത്. അസ്ഥികള്‍ക്ക് പത്ത് വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍.ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനേഴിനാണ് ചെമ്മനത്തുകര കടത്ത് കടവിന് സമീപം മത്സ്യകൃഷിക്കായി ചതുപ്പ് ശുചീകരികരിക്കുന്നതിനിടെ തലയോട്ടിയും കൈകാലുകളുടെയും

നട്ടെല്ലിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. ഫോറന്‍സിക് വിദഗ്ദരുടെ പ്രാഥമിക പരിശോധനയില്‍ 40നും 50 നും ഇടയില്‍ പ്രായം വരുന്ന പുരുഷന്റേതാണ് മൃതദേഹമെന്ന് കണ്ടെത്തിയിരുന്നു. വിശദപരിശോധനയ്ക്കായി അസ്ഥികള്‍ തിരുവനന്തപുരത്തെ ഫോറസിക് സയന്‍സ് ലാബിലേക്ക് അയച്ചെങ്കിലും പരിശോധനഫലം ഇതുവരെ ലഭിച്ചിട്ടില്ല. 1994നും 2008നും ഇടയില്‍ മൂന്ന് പേരെ പ്രദേശത്തു നിന്ന് കാണാതായിട്ടുണ്ട്. ഇവരുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന ഫലവും വരാനുണ്ട്. കൊലപാതക സാധ്യതയില്‍ തന്നെയാണ് പോലിസ് അന്വേഷണം. കോട്ടയം ജില്ലാ പോലിസ് മേധാവിയുടെ മേല്‍ നോട്ടത്തില്‍ വൈക്കം ഡിവൈഎസ്പി എ.ജെ.തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,