Sunday, May 5, 2024
keralaNews

റാന്നി വാഴക്കുന്നത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാരാ ആക്രമണമെന്ന് പരാതി.

പത്തനംതിട്ട :റാന്നി വാഴക്കുന്നത്ത് പാലത്തില്‍ ഒരുമിച്ചിരുന്നതിന് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാരാ ആക്രമണമെന്ന് പരാതി. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് പാലത്തില്‍ ഒരുമിച്ചിരുന്നതിന് ആക്രമണമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

മൂന്ന് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും പാലത്തില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വിഷ്ണു, സല്‍മാന്‍, ആദര്‍ശ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കാറിലെത്തിയ സ്ത്രീകളടക്കമാണ് മര്‍ദിച്ചതെന്ന് ഇവര്‍ പറയുന്നു. മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കി.