Saturday, April 20, 2024
keralaNewspolitics

പത്തനംതിട്ട റാന്നി പഞ്ചായത്തില്‍ യുഡിഎഫ്

പത്തനംതിട്ട :റാന്നി പഞ്ചായത്തില്‍ യുഡിഎഫ് ഭരണം. സ്വതന്ത്ര അംഗം കെ.ആര്‍.പ്രകാശ് ബിജെപി പിന്തുണയോടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് ഭരണം നടത്തിയിരുന്ന പഞ്ചായത്താണിത്.
എന്നാല്‍, ബിജെപി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി ശോഭാ ചാര്‍ളി പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയായിരുന്നു. യുഡിഎഫ് 5, എല്‍ഡിഎഫ് 5, ബിജെപി 2, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.