Tuesday, April 30, 2024
keralaNewspolitics

മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കോവിഡ് ഫലം നെഗറ്റീവ്.

 

കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും ആന്റിജന്‍ ഫലം നെഗറ്റീവ്. മലപ്പുറം ജില്ലാ കളക്ടര്‍ക്കും കളക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കരിപ്പൂര്‍ സന്ദര്‍ശിച്ച ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ , മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍, ഇ. ചന്ദ്രശേഖരന്‍, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ ആന്റിജന്‍ പരിശോധനാ ഫലവും നേരത്തെ നെഗറ്റീവ് ആയിരുന്നു. മറ്റു മന്ത്രിമാര്‍ക്കും പരിശോധന നടത്തും. കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടര്‍ എന്‍. ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് കളക്ടര്‍ക്ക് പുറമെ സബ് കളക്ടര്‍ക്കും കളക്ട്രേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം എസ്പി യു.അബ്ദുള്‍ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായത്.സ്വയം നിരീക്ഷണത്തിലായ സാഹചര്യത്തില്‍ നാളെ നടക്കുന്ന സ്വാതന്ത്യ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല.

Leave a Reply