Friday, May 3, 2024
AstrologykeralaNews

മാന്നാറിൻ്റെ “കരവിരുതിൽ ” പിറന്ന ഭീമൻ വാർപ്പിൽ ഗുരുവായൂരപ്പന് എട്ടാം വിളക്കിന് പായസം

ഗുരുവായൂർ:മാന്നാറിൻ്റെ “കരവിരുതിൽ ” പിറന്ന ഭീമൻ വാർപ്പിൽ ഗുരുവായൂരപ്പന് എട്ടാം വിളക്കിന് പായസം.                                                                                            വെങ്കല പാത്ര നിർമ്മാണത്തിന് പേരുകേട്ട ആലപ്പുഴ മാന്നാറിൽ നിന്നാണ് കഴിഞ്ഞ ദിവസം  ഭീമൻ വാർപ്പ്  ഗുരുവായൂരപ്പന് സമർപ്പിച്ചത്.

  പാലക്കാട് സ്വദേശി കെ.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കുടുംബമാണ് ഗുരുവായൂരപ്പന് വഴിപാടായി നാലു കാതുള്ള
രണ്ട് ടൺ ഭാരമുള്ള ഭീമൻ വാർപ്പ് സമർപ്പിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യം തയ്യാറാക്കകുന്നത്  വാർപ്പിലാണ് .
കഴിഞ്ഞ ഞായറാഴ്ച  രാവിലെ ശീവേലിക്കു ശേഷം ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം തന്ത്രിയുമായ ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ
മുഖ്യകാർമികത്വത്തിൽ നടന്ന പൂജകൾക്കു ശേഷം വാർപ്പ് ഗുരുവായൂരപ്പന് സമർപ്പിച്ചു.                                                                                                                    ഉൽസവത്തിൻ്റെ എട്ടാം വിളക്കു ദിവസം ഈ വാർപ്പിലാണ് പായസം തയ്യാറാക്കുന്നത്. പതിനേഴര അടി വ്യാസവും. ആയിരം ലിറ്റർ പായസം തയ്യാറാക്കാനുള്ള ശേഷിയുണ്ട്. പൂർണമായും ശുദ്ധ വെങ്കലത്തിലാണ് നിർമ്മാണം. മാന്നാർപരുമല കാട്ടുമ്പുറത്ത് അനന്തൻ ആചാരി, മകൻ അനന്തു ആചാരി എന്നിവരുടെ നേതൃത്വത്തിൽ , നാൽപത് തൊഴിലാളികളുടെ 2 മാസത്തെ അധ്വാനത്തിൻ്റെ ഫലമാണ് ഈ വാർപ്പ്. സമർപ്പണ ചടങ്ങിൽ വഴിപാടുകാരനായ കെ.കെ.പരമേശ്വരൻ നമ്പൂതിരി കുടുംബസമേതം  എത്തിയിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി. മോഹന കൃഷ്ണൻ ,
അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചിത്രം;
സരിത സ്റ്റുഡിയോ
ഗുരുവായൂർ