Saturday, May 11, 2024
keralaNewspolitics

പത്തനംതിട്ട ജില്ലയുടെ പേര് ‘ശബരിമല’ ജില്ലയെന്നാക്കും: ബി.ജെ.പി പ്രകടനപത്രിക

പത്തനംതിട്ട ജില്ലയുടെ പേര് ‘ശബരിമല’ ജില്ലയെന്നാക്കുമെന്ന് ബിജെപി പ്രകടനപത്രികയില്‍ പറയുന്നു. ശബരിമല തന്നെയാകും ഇക്കുറിയും മുഖ്യ പ്രചാരണായുധം.പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തും, ലവ്ജിഹാദ് തടയാന്‍ നിയമനിര്‍മ്മാണം തുടങ്ങിയ വാഗ്ദാനങ്ങളും ബി.ജെ.പിയുടെ തിരഞ്ഞടുപ്പ് പ്രകടനപത്രികയിലുണ്ട്. കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നേ പ്രകടനപത്രികയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു.