Monday, May 6, 2024
keralaLocal NewsNews

തെരുവുനായ ആക്രമണത്തില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് എരുമേലി സെന്റ്. തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ SPC കേഡറ്റുകള്‍ നിവേദനം സമര്‍പ്പിച്ചു

എരുമേലി : നാട്ടിലെമ്പാടും ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന തെരുവുനായകളുടെ ആക്രമണം സ്‌കൂളിന് ഭീഷണിയായി മാറിയ സാഹചര്യത്തില്‍ എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ SPC കേഡറ്റുകള്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്റി നും എരുമേലി പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിനും തെരുവ് നായ ആക്രമണത്തില്‍ നിന്നും സംരക്ഷണo ആവശ്യപ്പെട്ടുകൊണ്ട് നിവേദനം സമര്‍പ്പിച്ചു. കഴിഞ്ഞദിവസം പരീക്ഷയ്ക്ക് വന്ന കുട്ടികള്‍ക്ക് സ്‌കൂളിന് സമീപത്ത് വച്ച് തെരുവുനായ ആക്രമണം നേരിട്ട തിന്റെ വെളിച്ചത്തിലാണ് SPC കേഡറ്റുകള്‍ നിവേദനം സമര്‍പ്പിച്ചത്.സ്‌കൂളിനോട് അനുബന്ധിച്ചുള്ള റോഡുകളില്‍ കൂടി കുട്ടികള്‍ക്ക് ഭയം കൂടാതെ സഞ്ചരിക്കുവാന്‍ ആവശ്യമായ സാഹചര്യം ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഉറപ്പു നല്‍കുകയുണ്ടായി. സ്‌കൂള്‍ എസ്.പി.സി കേഡറ്റുകള്‍ ആയ ഹൈദര്‍ ഹസ്സന്‍, അതീന ഹാരിഷ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്