Friday, May 17, 2024
keralaNews

ഡാം തുറന്നതുകൊണ്ട് ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഡാം തുറന്നതുകൊണ്ട് ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സ്ഥിതി ശാന്തമാണ്. വളരെ സാധാരണ രീതിയിലാണ് ജലത്തിന്റെ ഒഴുക്ക്. ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. സ്ഥലത്ത് പ്രത്യേകിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട ആവശ്യം നിലവില്ലെന്നും മന്ത്രി പറഞ്ഞു. സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പ്രതികരിച്ചു. ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകള്‍ 35 സെ.മി. ഉയര്‍ത്തി. വെള്ളം ചെറുതോണിയിലെത്തി.ചെറുതോണി പാലത്തില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണമില്ല. നാലാമത്തെ ഷട്ടര്‍ അല്‍പസമയത്തിനകം ഉയര്‍ത്തും. ഡാം തുറക്കുന്നത് മൂന്ന് വര്‍ഷത്തിന് ശേഷമാണ്. പെരിയാര്‍ തീരത്ത് ജാഗ്രത നിവിലുണ്ട്. ഇടുക്കിയിലെ വെള്ളം ആലുവ, കാലടി മേഖലയിലെത്തുക നാലുമണിയോടെയാകും.