Saturday, May 4, 2024
indiaNews

ജമ്മു കശ്മീരില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു.

ജമ്മു കശ്മീരിലെ അവന്തിപോറയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ശക്തമായ തിരിച്ചടിയിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 13 ന് കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഭീകരനെ സുരക്ഷാസേനവധിച്ചിരുന്നു.