Tuesday, May 7, 2024
indiaNews

ജമ്മു കശ്മീരില്‍ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാമിലും, അനന്തനാഗിലുമാണ് ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് എത്തിയ ഭീകരെന്ന് സുരക്ഷ സേന അറിയിച്ചു. ഇരു സ്ഥലങ്ങളിലും തെരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട ഭീകരില്‍ നിന്നും നിരവധി ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു.