Tuesday, May 14, 2024
keralaNews

എരുമേലി ചരളയിൽ വാഹനാപകടം;ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക് . 

അപകടത്തില്‍ മരിച്ച സന്തോഷ് കുമാര്‍.

എരുമേലി:എരുമേലി -മുണ്ടക്കയം സംസ്ഥാനപാതയിൽ ചരളക്ക് സമീപം  ഉണ്ടായ വാഹനാ പകടത്തിൽ  ഒരാൾ മരിച്ചു.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. റാന്നി മക്കപ്പുഴ സ്വദേശി  ലതാസദനംവീട്ടില്‍  സന്തോഷ് കുമാറാണ് മരിച്ചത്.മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ.പമ്പാവാലി സ്വദേശിയും മണപ്പുറം ഫിനാൻസ് സ്ഥാപനത്തിലെ ജോലിക്കാരനായ ജോമോനാണ് ഗുരുതരമായി പരിക്കേറ്റതെന്നും  പോലീസ് പറഞ്ഞു.പ്രാഥമിക ശുശ്രൂഷ നൽകി ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കൊണ്ടുപോയി.

ഇന്ന് രാവിലെ 8.30  മണിയോടെയായിരുന്നു അപകടം.മരപ്പണി ജോലി ചെയ്യുന്ന സന്തോഷ് കുമാര്‍ ഇരുമ്പൂന്നിക്കരയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.ഇരുവരും സഞ്ചരിച്ചിരുന്ന ബുള്ളറ്റും-സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ബുള്ളറ്റിൽ സഞ്ചരിച്ച സന്തോഷ് കുമാറാണ് മരിച്ചതെന്ന് നാട്ടുകാർ പറയുന്നു. മരിച്ച സന്തോഷ് കുമാറിന്റെ ഭാര്യ സുനിത ,മകന്‍ വൈശാഖ്‌.അപകടം നടന്നപ്പോൾ അതു വഴി വന്ന കാർ യാത്രക്കാരനായ റാന്നി പേരൂര്‍തോട്‌ സ്വദേശി പനച്ചിയിൽ ഷാമോൻ ആണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം എരുമേലി ആശുപത്രിയിലും പിന്നീട്  കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.എരുമേലി എസ് എച്ച് ഒ മനോജ് മാത്യു,എസ്.ഐ അനീഷ് എംഎസ്,വാർഡ് അംഗം നാസർ പനച്ചിയും -നാട്ടുകാരും ചേർന്ന്   രക്ഷാപ്രവർത്തനം നടത്തി.