Thursday, May 2, 2024
keralaLocal NewsNewspolitics

     ചെമ്പകപ്പാറ മട ;എം പി സന്ദര്‍ശിച്ചു.

ചെമ്പകപ്പാറ മട ഭീഷണിയായി വാവര്‍ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ ചെമ്പകപ്പാറ മടയില്‍നിന്നും കല്ലും,മണ്ണും ചേര്‍ന്ന് ശക്തമായ ഒഴുക്ക് ഉണ്ടായതിനെ തുടര്‍ന്ന് അപകടഭീഷണിയിലായ ചരളയിലെ 15 ഓളം കുടുംബംഗങ്ങളെ വാവര്‍ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി . ഇന്നലെ രാത്രിയോടെ പാറമടയില്‍ നിന്നുള്ള ഒഴുക്ക് ശക്തി പ്രാപിക്കുകയായിരുന്നു. പാറമടക്കെതിരെ നാളുകളായി നാട്ടുകാര്‍ പരാതി നല്‍കുന്നുണ്ടെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. പാറമടക്ക് താഴെ പ്രവര്‍ത്തിക്കുന്ന വാവര്‍ മെമ്മോറിയല്‍ സ്‌കൂള്‍ കമ്മറ്റി പഞ്ചായത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാറമട നിര്‍ത്തിവച്ചുവെങ്കിലും പരാതി പിന്‍വലിച്ചു വെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തിന്റെ അനുമതിയോടെ വീണ്ടും തുടങ്ങുകയായിരുന്നു . ഇന്നലെത്തെ ഉണ്ടായ ഭീതിയെ തുടര്‍ന്ന് ആന്റോ ആന്റണി എം പി, എരുമേലി ജമാത്ത് ട്രഷറര്‍ നാസര്‍ പനച്ചി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ , പഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാർ , ജമാത്ത് പ്രസിഡന്റ് അഡ്വ. പി എച്ച് ഷാജഹാൻ , വാർഡഗങ്ങളായ പ്രകാശ് പുളിക്കൻ ,  – ഫാരിസ ജമാൽ .നേതൃത്വത്തില്‍ പാറമടയും , ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു .

Leave a Reply