Friday, May 3, 2024
keralaNews

കോന്നി മെഡിക്കല്‍ കോളേജില്‍ അടുത്ത മാസം കിടത്തി ചികിത്സ തുടങ്ങും…

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സ ഉടന്‍ ആരംഭിക്കും. ഫെബ്രുവരിയില്‍ കിടത്തി ചികിത്സ തുടങ്ങാനാണ് തീരുമാനം. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മെഡിക്കല്‍ കോളേജിലെ രണ്ടാം ഘട്ട നിര്‍മാണത്തിന് 218 കോടി രൂപ അനുവദിച്ചു.കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ 241.01 കോടി രൂപ അനുവദിച്ചിരുന്നു. കിഫ്ബി ധനസഹായത്തോടെ വിപുലമായ അടിസ്ഥാന സൗകര്യ വികസനമാണ് കോന്നി മെഡിക്കല്‍ കോളേജില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും രണ്ടാം ഘട്ടത്തിനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും കൂടിയാണ് തുകയനുവദിച്ചത്.