Monday, April 29, 2024
keralaNews

കളക്ടർ ഇടപെട്ടു; ഓമനയുടേയും – മകൻ റിജോയുടേയും ദുരിതാവസ്ഥയിൽ  അടിയന്തിര റിപ്പോർട്ട് നൽകാൻ നിർദ്ദേശം. 

എരുമേലി: 65 വയസുള്ള  അമ്മയും – ക്യാൻസർ ബാധിച്ച മകനും പ്ലാസ്റ്റിക് വിരിച്ച ഷെഡിൽ  അന്തിയുറങ്ങി നരക ജീവിതം നയിക്കുന്നുവെന്ന  വാർത്തയിൽ കോട്ടയം ജില്ല കളക്ടർ പി.കെ ജയശ്രീ ഇടപെടുന്നു.എരുമേലി ഗ്രാമ പഞ്ചായത്തിൽ പതിനൊന്നാം  വാർഡിൽ എഴുകുമൺ ഭാഗത്ത് താമസിക്കുന്ന  പുതുപ്പറമ്പിൽ ഓമന ദാസപ്പൻ -ക്യാൻസർ ബാധിതനായ മകൻ  റിജോ പി ദാസ് എന്ന 39  കാരന്റേയും  ദുരിത ജീവിതമാണ് “കേരള ബ്രേക്കിംഗ് “ന്യൂസ് കഴിഞ്ഞ ദിവസം വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു.വാർത്തയുടെ അടിസ്ഥാനത്തിൽ താലൂക്ക് തഹസീൽദാരുടെ നേതൃത്വത്തിൽ ഉന്നതതല സംഘം ഇന്ന് രാവിലെ ഇവരുടെ വീട് സന്ദർശിക്കുകയായിരുന്നു.
ഓമനക്കും -റിജോക്കും ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്നും റിപ്പോർട്ട് കളക്ടർക്ക്  നൽകുമെന്നും സംഘം പറഞ്ഞു.ഇവരുടെ ദുരിതാവസ്ഥ  പത്രങ്ങളെ അറിയിക്കാനും തുടർ നടപടികൾ സ്വീകരിച്ച് സഹായങ്ങൾ ഒരുക്കാനും വലിയ തോതിൽ ഇടപെട്ട വാർഡംഗം  മറിയാമ്മ സണ്ണി, സന്നദ്ധ പ്രവർത്തകരായി എത്തിയവരുടേയുമെല്ലാം സഹകരണവും സഹായവുമാണ് ഈ കുടുംബത്തിന്റെ  ഇപ്പോഴെത്തെ ഏക ആശ്രയം.സുമനസുകളായവരുടെ സഹായമാണ് ഇവർ പ്രതീക്ഷിക്കുന്നതെന്നും എല്ലാവരും ഇവരെ സഹായിക്കണമെന്നും  വാർഡംഗം  സുബി സണ്ണി പറഞ്ഞു.  എരുമേലി യൂണിയൻ ബാങ്കിൽ റിജോ.പി ദാസിന്റ പേരിൽ അക്കൗണ്ട് എടുത്തിട്ടുണ്ട് .
വാർഡംഗം – ഫോൺ : 7510297151
റിജോ പി. ദാസ് . 
A/C 772002010004152
IFSC code — UBIN 00577201. 
Union bank Erumely .