Monday, May 6, 2024
keralaNews

കര്‍ഷകന്‍ തിരുവാര്‍പ്പ് പഞ്ചായത്ത് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി

കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്ത് കെട്ടിടത്തിന് മുകളില്‍ കയറി സ്വന്തം പാടത്ത് കൃഷി ചെയ്യാന്‍ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ലന്ന് ആരോപിച്ച് കര്‍ഷകന്‍ ആത്മഹത്യാ ഭീഷണി മുഴക്കി.കൃഷി ചെയ്യാന്‍ സ്വകാര്യ വ്യക്തി സമ്മതിക്കു ന്നില്ലന്നും പാടത്ത് വെള്ളമെത്തിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് പല തവണ പഞ്ചായത്തില്‍ പരാതി നല്‍കിയെ ങ്കിലും നടപടി ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് കര്‍ഷകനായ തിരുവാര്‍പ്പ് നാല്‍പ്പത്തഞ്ചില്‍ വീട്ടില്‍ ബിജു ആത്മഹത്യാ ഭീഷണിയുമായി പഞ്ചായത്ത് കെട്ടിടത്തിന് മുകളില്‍ കയറിയത്.പഞ്ചായത്ത് പ്രസിഡന്റ് ഇരിക്കുന്ന മുറിയുടെ തൊട്ട് മുകളിലാണ് ബിജു ആത്മഹത്യ ചെയ്യാന്‍ കയറിയത്.കഴുത്തില്‍ കയറിട്ട് താഴേക്ക് ചാടുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയ ബിജുവിനെ വളരെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സും പൊലീസും പഞ്ചായത്ത് അധികൃതരും ഇടപെട്ട് താഴെയിറക്കിയത്.