കൊച്ചി മെട്രോ പേട്ട -എസ്എന്‍ ജംഗ്ഷന് പാത ഉദ്ഘാടനം നാളെ.
കൊച്ചി മെട്രോ പേട്ട-എസ്എന്‍ ജംഗ്ഷന് പാത ഉദ്ഘാടനം നാളെ. വൈകീട്ട് ആറ് മണിക്ക് സിയാല്‍ കണ്വെന്ഷന് സെന്ററില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങില്‍ പങ്കെടുക്കും. തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിര്‍മാണ ഉദ്ഘാടനവും നാളെ നടക്കും.മെട്രോ റെയില്‍ സുരക്ഷാ കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി രണ്ട് മാസം നീണ്ടുനിന്ന ഒരുക്കങ്ങള്‍ക്കൊടുവിലാണ് പാത ഉദ്ഘാടനത്തിനായി തയാറെടുക്കുന്നത്.നിലവില്‍ കൊച്ചി മെട്രോയ്ക്ക് 22 സ്റ്റേഷനുകളാണ് ഉള്ളത്. എസ്.എന്‍ ജംഗ്ഷന് മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിര്‍മാണമാണ് ഇനി നടക്കാന്‍ പോകുന്നത്.