കേരളത്തില്‍ ലവ് ജിഹാദോ, നര്‍കോട്ടിക് ജിഹാദോ ഇല്ല :ഇ പി ജയരാജന്
കേരളത്തില്‍ ലവ് ജിഹാദോ നര്‍കോട്ടിക് ജിഹാദോ ഇല്ല. കഴിയുന്നത്ര പിശകില്ലാതെ മുന്നോട്ടുപോകാനാണ് ശ്രമമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്.ജോര്‍ജ് എം. തോമസിന്റെ പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. എസ്.ഡി.പി.ഐയോട് സി.പി.എമ്മിന് മൃദുസമീപനമില്ല. വര്‍ഗീയശക്തികള്‍ കൂടുതല്‍ ആക്രമിച്ചിട്ടുളളത് സി.പി.എമ്മിനെയാണെന്നും അദ്ദേഹം പറഞ്ഞു. പി.ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ല. അച്ചടക്കനടപടികള്‍ ഒരാളുടെ രാഷ്ട്രീയജീവിതം നശിപ്പിക്കാനല്ല. തെറ്റുതിരുത്തി പാര്‍ട്ടിക്കൊപ്പം വരാനാണ് നടപടികളെന്നും ഇ.പി പറഞ്ഞു.ആര്.എസ്.പി ഇടതുമുന്നണിക്ക് ഒപ്പം നില്‍ക്കേണ്ട പാര്‍ട്ടിയാണ്. രാഷ്ട്രീയമായ അപചയത്തിന്റെ ഫലമാണ് ആര്.എസ്.പി അനുഭവിക്കുന്നത്. ആര്‍എസ്പി ഇടതുമുന്നണി വിട്ടത് വ്യക്തിപരമായ താല്പര്യത്താലാണ്. തിരിച്ചുവരണോ എന്ന് ആലോചിക്കേണ്ടത് ആര്‍എസ്പി തന്നെയെന്നും അദ്ദേഹം പറഞ്ഞു.