Wednesday, May 22, 2024
keralaNews

എം എം മണിയോട് പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ എം ആഗസ്തി തല മൊട്ടയടിച്ചു.

ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണിയോട് പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ എം ആഗസ്തി തല മൊട്ടയടിച്ചു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ആഗസ്തി തല മൊട്ടയടിച്ചത്. ഫേസ്ബുക്കിലൂടെയാണ് ആഗസ്തി തലമൊട്ടയടിച്ച വിവരം പങ്കുവെച്ചിരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് നേരത്തെ ആഗസ്തി വെല്ലുവിളിച്ചിരുന്നു. ഇ എം ആഗസ്തി തല മൊട്ടയടിക്കരുതെന്ന അഭ്യര്‍ഥനയുമായി എം എം മണി രംഗത്തെത്തിയിരുന്നു. തന്റെ സുഹൃത്ത് കൂടിയായ ആഗസ്തി നല്ല മത്സരമാണ് കാഴ്ച വെച്ചതെന്നും മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും എംഎം മണി പറഞ്ഞിരുന്നു. ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നുവെന്നും മണ്ഡലത്തിന്റെ പൊതു വികസനത്തില്‍ നമുക്ക് ഒന്നിച്ചു മുന്നേറണമെന്നും എം എം മണി വ്യക്തമാക്കിയിരുന്നു.