Friday, May 3, 2024
indiaNews

‘സര്‍പ്രൈസ് സമ്മാനം’ നല്‍കാനെന്നു പറഞ്ഞു വിളിച്ചു വരുത്തിയ ശേഷം യുവതി പ്രതിശ്രുത വരന്റെ കഴുത്തില്‍ വെട്ടി.

ചെന്നൈ ‘സര്‍പ്രൈസ് സമ്മാനം’ നല്‍കാനെന്നു പറഞ്ഞു വിളിച്ചു വരുത്തിയ ശേഷം യുവതി പ്രതിശ്രുത വരന്റെ കഴുത്തില്‍ വെട്ടി. ആന്ധ്ര സ്വദേശിയും ഹൈദരാബാദിലെ സിഎസ്‌ഐആറില്‍ ഗവേഷകനുമായ രാമനായിഡു (28) ആണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുള്ളത്.പ്രതിശ്രുത വധു പുഷ്പ (22) ഒളിവിലാണ്. താല്‍പര്യമില്ലെന്നറിയിച്ചെങ്കിലും മാതാപിതാക്കള്‍ വിവാഹതീരുമാനവുമായി മുന്നോട്ടുപോയതിന്റെ ദേഷ്യത്തിലാണ് ആക്രമണമെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.

ബന്ധുക്കളെ വിവാഹം ക്ഷണിക്കാന്‍ മാതാപിതാക്കള്‍ വിദേശത്തേക്കു പോയ സമയത്താണു പുഷ്പ യുവാവിനെ വിളിച്ചത്. ഇരുവരും ക്ഷേത്രദര്‍ശനം നടത്തിയ ശേഷം പുഷ്പയുടെ വീട്ടിലെത്തി കേക്ക് മുറിച്ചു. പരസ്പരം കേക്ക് നല്‍കിയ ശേഷമാണ് സമ്മാനം തരാനുണ്ടെന്നും കണ്ണടയ്ക്കാനും യുവതി ആവശ്യപ്പെട്ടത്. രാമനായിഡു കണ്ണടച്ചയുടന്‍ കഴുത്തില്‍ വെട്ടുകയായിരുന്നു.