Thursday, May 2, 2024
Local NewsNewspolitics

കണ്ണിമല സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് എല്‍ഡിഎഫിന് വിജയം

എരുമേലി: കണ്ണിമല സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് നേതൃത്വം നല്‍കിയ സഹകരണമുന്നണിക്ക് വിജയം. പാനലിലെ എല്ലാ സ്ഥാനാര്‍ത്ഥികളും വിജയിച്ചു. ജോണ്‍ ദേവസ്വാ, ഇ ആര്‍ പ്രദീഷ്, ബോസ് മാത്യു, വി പി ലീലാമ്മ, സുപ്രഭാ രാജന്‍, പി എ പ്രസന്നന്‍, മാത്യു എബ്രഹാം, വി ജെ കുര്യാക്കോസ്, ദിലീഷ് ദിവാകരന്‍, പി സി തോമസ്, ലില്ലിക്കുട്ടി ബാബു എന്നിവരാണ് വിജയിച്ചത്. ആഹ്ലാദ പ്രകടനത്തിനു ശേഷം ചേര്‍ന്ന അനുമോദന യോഗം സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ വെക്രട്ടറി കെ രാജേഷ് ഉല്‍ഘാടനം ചെയ്തു. ഷമീം അഹമ്മദ്, പി കെ പ്രദീപ്, കെ സി ജോര്‍ജുകുട്ടി, പി എസ് സുരേന്ദ്രന്‍, എം വി ഗിരീഷ് കുമാര്‍ ,ആര്‍ ധര്‍മ്മകീര്‍ത്തി, അജിതാ രതീഷ്, ശുഭേഷ് സുധാകരന്‍, ചാര്‍ളി കോശി എന്നിവര്‍ സംസാരിച്ചു.