Saturday, April 27, 2024
Local NewsNewspolitics

പട്ടയ വിതരണം ; എംപി നടത്തിയത് തരംതാണ പ്രസ്താവന പൂഞ്ഞാര്‍ എംഎല്‍എ

എയ്ഞ്ചല്‍വാലി – പമ്പാവാലി ജനവാസ മേഖലയില്‍ വനഭൂമി ഇല്ല

പഴയ പട്ടയം പൂര്‍ണമായും ചെയ്തു .

പുതിയ പട്ടയം നാളെ മുതല്‍ വിതരണം ചെയ്യും.

സ്ഥലത്ത് ഇല്ലാത്തവര്‍ക്ക് പട്ടയം നല്‍കില്ല .

പട്ടായ വിതരണവുമായി ബന്ധപ്പെട്ട കേസ് നല്‍കിയവര്‍ക്ക് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.

പുതിയ പട്ടയം സ്വീകരിക്കുന്നവര്‍ സത്യവാങ്മൂലം എഴുതി നല്‍കണം.

എരുമേലി: മലയോര മേഖലയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എരുമേലിയില്‍ വച്ച് പത്തനംതിട്ട എംപി ആന്റോ ആന്റണി നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന എംപി നടത്തിയ പ്രസ്താവന തികച്ചും രാഷ്ട്രീയ പ്രേരിതവും-പരിതാപകരവുമാണ് .                                          വര്‍ഷങ്ങള്‍ക്കുമുമ്പ് പിശക് പട്ടയം നല്‍കി ജനങ്ങളെ വഞ്ചിച്ച യുഡിഎഫ് സര്‍ക്കാരും – കോണ്‍ഗ്രസ് നേതാക്കളും അതിന്റെ ജാള്യത മറക്കുന്നതിന് വേണ്ടിയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ബ്രേക്കിംഗ് ന്യൂസ് . പട്ടയ വിതരണം നിരുത്സാഹപ്പെടുത്തുന്നത് പരിതാപകരമാണ് . വന്യ ജീവി ആക്രമണത്തില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ഉത്തരവാദിത്വബോധം കാണിക്കാതെ രാഷ്ട്രീയ നാടകമാണ് എംപി കാട്ടുന്നതെന്നും എംഎല്‍എ പറഞ്ഞു.പമ്പ- അഴുത നദികളെ അതിര്‍ത്തിയാക്കിയാണ് വനഭൂമി അതിര്‍ത്തി നിര്‍ണയിച്ചത്.                                                                                                            കോണ്‍ഗ്രസിലെ നാല് ഹരിത എംഎല്‍എമാരാണ് ഇതിന് കൂട്ടു നിന്നതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപഗ്രഹ സര്‍വേ മാത്രമല്ല , ഫീല്‍ഡ് സര്‍വയും പൂര്‍ത്തിയാക്കിയാണ് പട്ടയം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും എംഎല്‍എ പറഞ്ഞു. കേരള ബ്രേക്കിംഗ് ന്യൂസ് .വന്യജീവി ആക്രമണം തടയുന്നത് നിയമനടപടികള്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിന് പകരം, എല്‍ ഡി എഫ് സര്‍ക്കാര്‍ തടസ്സങ്ങളെല്ലാം നീക്കി പട്ടയം നല്‍കുന്നതിനെതിരെ വ്യാജ പ്രചരണമാണ് എംപി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ജനവാസ മേഖലയില്‍ വനംവകുപ്പ് നടത്തുന്ന കൈകടത്തല്‍നെതിരെയും എംഎല്‍എ വിമര്‍ശിച്ചു.                                                                      എയ്ഞ്ചല്‍വാലി അടക്കമുള്ള ജനവാസ മേഖലയില്‍ വനഭൂമി ഇല്ലെന്നും പട്ടയം നല്‍കുന്നതില്‍ വനം വകുപ്പ് എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ പിശക് പഴയ പട്ടയമെല്ലാം റദ്ദാക്കി പുതിയ പട്ടയമാണ് എല്ലാവര്‍ക്കും നല്‍കുന്നത്. നിയമപരമായി പാലിക്കേണ്ട വ്യവസ്ഥകള്‍ മാത്രമാണ് ഉള്ളത് . 4 ഏക്കറില്‍ അധികമുള്ളവര്‍ക്ക് പട്ടയം നല്‍കില്ല. 6 മരങ്ങള്‍ വെട്ടാനും കഴിയില്ല. തന്റെ പേരില്‍ സംസ്ഥാനത്ത് മറ്റൊരിടത്തും ഭൂമിയില്ലെന്ന് സാക്ഷിപ്പെടുത്തലാണ് മുദ്രപത്രത്തില്‍ എഴുതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നാംഘട്ടത്തില്‍ മേഖലയിലെ 500ലധികം ആളുകള്‍ക്കാണ് പട്ടയം നല്‍കുന്നത്.                                    പട്ടയം നല്‍കുന്നതിന് റവന്യൂ മന്ത്രിയും ജില്ലാ കളക്ടറും ഏറെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പട്ടയ വിതരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ എരുമേലി തെക്ക് വില്ലേജില്‍ ബാക്കിയുള്ള പട്ടയം – എരുമേലി വടക്ക് , മുണ്ടക്കയം, കോരുത്തോട് വില്ലേജുകളില്‍പ്പെട്ട ആറായിരത്തോളം പട്ടയം നല്‍കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കടമലയില്‍ കൊല്ലപ്പെട്ട രണ്ടുപേര്‍ക്ക് അധിക ധനസഹായം നല്‍കുന്നതിനായി ഇടപെടല്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാര്‍ , എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി, മുന്‍ പഞ്ചായത്തംഗം സിബി കൊറ്റനെല്ലൂര്‍, കേരള കോണ്‍ഗ്രസ് അംഗം ബിനോ ജോണ്‍ ചാലക്കുഴി എന്നിവര്‍ പങ്കെടുത്തു.

പമ്പാവാലി – എയ്ഞ്ചല്‍ വാലയില്‍ പട്ടായ വിതരണം നാളെ ……                 എരുമേലി:മലയോര മേഖലയായ ഏഞ്ചല്‍ വാലി പമ്പാവാലി മേഖലകളിലെ പട്ട വിതരണം നാളെ രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.എയ്ഞ്ചല്‍വാലി സെന്റ് മേരീസ് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, കോട്ടയം ജില്ലാ കളക്ടര്‍ ഡോ.പി കെ ജയശ്രീ ,എംപിമാരായ ആന്റോ ആന്റണി, ജോസ് കെ മാണി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, വൈസ് പ്രസിഡന്റ് സുമേഷ് സുധാകരന്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാഗി ജോസഫ് , പഞ്ചായത്ത് മെമ്പര്‍ മാത്യു ജോസഫ് , പാര്‍ട്ടികളിലെ നേതാക്കള്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.