Tuesday, May 21, 2024
EntertainmentindiaNews

ഇഎസ്‌ഐ: നടി ജയപ്രദയ്ക്ക് തടവുശിക്ഷ

ചെന്നൈ: ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കാത്ത കേസിലാണ് മുന്‍ എംപിയുമായ നടിക്ക് കോടതി ശിക്ഷ വിധിച്ചത്. ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. ചെന്നൈ എഗ്‌മോര്‍ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്.