Monday, April 29, 2024
keralaNews

ആറന്‍മുള വള്ള സദ്യയ്ക്ക് നാളെ തുടക്കമാകും.

ആറന്‍മുള വള്ള സദ്യയ്ക്ക് നാളെ തുടക്കമാകും. സദ്യയ്ക്ക് മുന്നോടിയായി അടുപ്പിലേക്ക് തീപകരുന്ന ചടങ്ങു കഴിഞ്ഞു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൂര്‍ണതോതില്‍ വള്ളസദ്യ വീണ്ടും തുടങ്ങുന്നത്.ആറന്‍മുള പാര്‍ഥസാരഥിയുടെ ശ്രീകോവിലില്‍ നിന്നു കൊളുത്തിയ ദീപമാണ് അടുപ്പിലേക്ക് പകര്‍ന്നത്. ഇതോടെ വള്ളസദ്യയുടെ അടുക്കള സജീവമായി. ആദ്യദിവസം എട്ട് പള്ളിയോടങ്ങള്‍ക്കാണ് സദ്യ. ഇക്കുറി എല്ലാ പള്ളിയോടങ്ങളും നീറ്റിലിറക്കും. നാനൂറോളം വള്ളസദ്യകള്‍ വഴിപാടായി എത്തിക്കഴിഞ്ഞു. ഒരു ദിവസം പന്ത്രണ്ട് വള്ളസദ്യകള്‍ വരെ നടത്താനുള്ള സംവിധാനമുണ്ട്. പള്ളിയോട സേവാസംഘത്തിന്റെ ചുമതലയിലാണ് വള്ളസദ്യ നടത്തുന്നത്. നാലാംതീയതി മുതല്‍ പതിനേഴാം തീയതി വരെയാണ് വള്ളസദ്യ. പാസുള്ളവര്‍ക്കാണ് പ്രവേശനം.. പതിനെട്ടാം തീയതിയാണ് അഷ്ടമിരോഹിണി വള്ളസദ്യ. എല്ലാ ഭക്തര്‍ക്കും സദ്യ കഴിക്കാന്‍ പറ്റും വിധമാണ് ക്രമീകരണം. അന്ന് 1200 ലീറ്റര്‍ പാലുപയോഗിച്ച് അമ്പലപ്പുഴ പാല്‍പ്പായസവും തയാറാക്കും.