Monday, April 29, 2024
keralaNews

ശബരിമലയില്‍ നിറപുത്തരിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ശബരിമല നിറപുത്തരിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പാലക്കാട് നിന്നും, ചെട്ടികുളങ്ങരയില്‍ നിന്നുമായി നെല്‍ക്കതിരുകള്‍ എത്തി. എത്തുന്ന എല്ലാ ഭക്തര്‍ക്കും നെല്‍ക്കതിരുകള്‍ നല്‍കാനാവുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. നീരൊഴുക്ക് ശക്തമായതിനാല്‍ തീര്‍ഥാടകര്‍ പമ്പാനദിയില്‍ ഇറങ്ങുന്നതിന് വിലക്കുണ്ട്. സ്വാമി അയ്യപ്പന്‍ റോഡ് വഴിയേ സന്നിധാനത്തേക്ക് പ്രവേശനം അവുവദിക്കുകയുള്ളു.അതേസമയം ശ്രീകോവിലിലെ ചോര്‍ച്ച സ്വര്‍ണപ്പാളികള്‍ തറയ്ക്കാനുപയോഗിച്ച ആണികള്‍ ദ്രവിച്ചത് മൂലമെന്ന് കണ്ടെത്തി. ആണികളെല്ലാം മാറ്റും. ഓഗസ്റ്റ് 22ന് പണികള്‍ തുടങ്ങി ഓണത്തിന് മുമ്പ് പൂര്‍ത്തീകരിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട വൈകിട്ട് തുറക്കും. രാവിലെ ഒന്‍പത് മണിയോടെയാണ് പരിശോധന നടത്തിയത്. അഗ്‌നികോണിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിയായിരുന്നു പരിശോധന. ശ്രീകോവിലില്‍ വെള്ളം വീഴാതിരിക്കാനായി മുകളില്‍ ടാര്‍പ്പാളിന്‍ കെട്ടി. സ്വര്‍ണപ്പാളികള്‍ ഉറപ്പിക്കാനായി ഉപയോഗിച്ച സ്വര്‍ണം പൂശിയ ആണികള്‍ ദ്രവിച്ചതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്ന് കണ്ടെത്തി. അടിയന്തിരമായി ആണികള്‍ മാറ്റും. മുഴുവന്‍ സ്വര്‍ണപ്പാളികളും ഇളക്കേണ്ടിവരും. പാളികളുടെ വിടവ് നികത്താനുപയോഗിച്ച സിലിക്കയും ഇളകിയിട്ടുണ്ട്. പകരം പുതിയ ഫില്ലിങ് സീലന്റ് ഉപയോഗിക്കും. കഴുക്കോലിന് മുകളില്‍ തേക്കിന്റെ പലകനിരത്തി അതിന്റെ മുകളില്‍ ചെമ്പുപാളിയുടം വിരിച്ചിട്ടുണ്ട്. ഇതിനുപയോഗിച്ച ആണിയും പരിശോധിക്കും. ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.