Friday, May 3, 2024
keralaNewsUncategorized

35% സ്ത്രീ പ്രാതിനിധ്യം യാക്കോബായ സഭ ഭരണത്തില്‍ ഉറപ്പാക്കും

കൊച്ചി: 35% സ്ത്രീ പ്രാതിനിധ്യം യാക്കോബായ സഭ ഭരണത്തില്‍ ഉറപ്പാക്കാന്‍ യാക്കോബായ സഭാ അധ്യക്ഷന്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍ദ്ദേശം നല്‍കി. 2016 ലെ സുന്നഹദോസ് തീരുമാനം പള്ളികളിലും നടപ്പാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചില ഭദ്രാസനങ്ങളില്‍ ഈ തീരുമാനം ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. എങ്കിലും ചിലയിങ്ങളില്‍ ഇക്കാര്യം ഇതേവരെ പരിഗണിച്ചിട്ടില്ല. യാക്കോബായ  സഭയിലെ എല്ലാ ഇടവകകളിലും അടുത്തുവരുന്ന വാര്‍ഷിക പൊതുയോഗങ്ങളിലും സഭാതലത്തിലും, ഭദ്രാസന തലത്തിലും, ഇടവക തലത്തിലുമുള്ള എല്ലാ സമിതികളിലും തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ 35 ശതമാനം വനിത പ്രാതിനിധ്യം ഉറുപ്പു വരുത്തണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കുലറിലൂടെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സിറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഏഴ് കേസുകളിലാണ് കര്‍ദിനാളിനോട് വിചാരണ നേരിടാന്‍ നേരത്തെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. ജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. കര്‍ദിനാള്‍ ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് കുറ്റം. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഇടനിലക്കാര്‍ക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.