Monday, April 29, 2024
BusinessindiaNewsworld

ലോക ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

വാഷിങ്ടന്‍: ലോക ബാങ്കിന്റെ അടുത്ത പ്രസിഡന്റായി ഇന്ത്യന്‍ വംശജനായ അജയ് ബാംഗയെ തിരഞ്ഞെടുത്തു. ലോക ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അജയ് ബാംഗയോടൊപ്പം പ്രവര്‍ത്തിച്ച് മുന്നോട്ടുപോകുമെന്ന് ലോക ബാങ്ക് ബോര്‍ഡ് അറിയിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. ജൂണ്‍ 2നു നിലവിലെ പ്രസിഡന്റ് ഡേവിഡ് മാല്‍പാസില്‍നിന്നു ബാംഗ അധികാരം ഏറ്റെടുക്കും. 25 അംഗ എക്‌സിക്യുട്ടീവ് ബോര്‍ഡ് വോട്ടെടുപ്പിലൂടെയാണ് അജയ് ബാംഗയെ തിരഞ്ഞെടുത്തത്. മാസ്റ്റര്‍കാര്‍ഡ് സിഇഒ ആയിരുന്നു അറുപത്തിമൂന്നുകാരനായ ബാംഗ. ഫെബ്രുവരിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ നാമനിര്‍ദേശം ചെയ്തത്. ബാംഗ മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.