Saturday, April 27, 2024
keralaNewsUncategorized

എംഡിഎംഎ: വയനാട്ടിലാണ് വാഹന പരിശോധനയ്ക്കിടെ ഇവരെ പിടികൂടിയത്

വയനാട്: വാഹന പരിശോധനയ്ക്കിടയില്‍ എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികളടക്കം നാല് പേര്‍ അറസ്റ്റില്‍. വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, ബത്തേരി എസ്.ഐ സി.എം സാബുവും സംഘവും മുത്തങ്ങയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മാരകമായ മയക്കുമരുന്നുമായി നാല് പേര്‍ പിടിയിലായത്. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ വീട്ടില്‍ ഫിറോസ് ഖാന്‍, പാറപ്പുറം അരക്കിണര്‍ മിഥുന്‍ നിവാസ് പി.കെ യൂസഫലി, ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കന്‍കണ്ടി ആയിഷ നിഹാല, കണ്ണൂര്‍ കക്കാട് പറയിലകത്ത് പി നദീര്‍ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്ന 156 ഗ്രാം എംഡിഎംഎയാണ് പോലീസ് പ്രതികളില്‍ നിന്നും കണ്ടെത്തിയത്. കാറിന്റെ മുകള്‍ഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ചില്ലറ വില്‍പ്പനക്കായി ഉപയോഗിക്കുന്ന ത്രാസും, കവറുകളും, മറ്റ് ഉപകരണങ്ങളും സംഘത്തില്‍ നിന്നും കണ്ടെത്തി. എഎസ്ഐ കെ.ടി മാത്യു, സിപിഒ മാരായ മുരളീധരന്‍, അനില്‍കുമാര്‍, വുമണ്‍ സിപിഒ ഫൗസിയ, സജ്ന, ഡ്രൈവര്‍ എസ്സിപിഒ സന്തോഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സംഘം സഞ്ചരിച്ച കെ എല്‍ 57 ടി 3475 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.