Tuesday, May 7, 2024
Uncategorized

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഐഎന്‍ടിയുസി ബഹിഷ്‌കരിക്കും

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഐഎന്‍ടിയുസിയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ഐഎന്‍ടിയുസി മണ്ഡലം, ബ്ലോക്ക് , ജില്ലാ ഭാരവാഹികള്‍ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കില്ല. സ്ഥാനാര്‍ഥി പട്ടികയില്‍ ഐഎന്‍ടിയുസിയ്ക്ക് പ്രാതിനിധ്യം വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പായില്ല. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎന്‍ടിയുസി സബ് കമ്മിറ്റി ഇക്കാര്യത്തില്‍ 20 ന് അന്തിമ തീരുമാനമെടുക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.