Friday, May 3, 2024
keralaNews

തിരക്കിനനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന ട്രാഫിക് നിയന്ത്രണ സംവിധാനം കൊച്ചിയില്‍ വരുന്നു.

കൊച്ചി നഗരത്തിലെ തിരക്കിനനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന ട്രാഫിക് നിയന്ത്രണ സംവിധാനങ്ങള്‍ വരുന്നു. റോഡിലെ വാഹനത്തിരക്ക് കണക്കാക്കി പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്ടിവേറ്റ് സിഗ്‌നലുകള്‍, കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കണ്‍ സിഗ്‌നല്‍, നിരീക്ഷണ ക്യാമറകള്‍, മൂന്ന് മോഡുകളില്‍ ആയി ഏരിയ ട്രാഫിക് മാനേജ്‌മെന്റ് എന്നിങ്ങനെ കൊച്ചിയില്‍ ഒരുക്കുകയാണ്.
സ്മാര്‍ട്ട് മിഷന്‍ പദ്ധതിയുടെ ഭാഗമായി വ്യവസായ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ആണ് ടെക്‌നോളജി ബേസ്ഡ് ഇന്റഗ്രേറ്റഡ് സിസ്റ്റം ഒരുക്കുന്നത്. റവന്യൂ ടവറില്‍ ഒരുക്കുന്ന കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ഗതാഗതം നിരീക്ഷിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനായി 35 കേന്ദ്രങ്ങളിലായി ആധുനിക സംവിധാനമുള്ള ക്യാമറകളും ഉണ്ടാകും.

കൊച്ചിയിലെ ജനങ്ങളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളിലൊന്നാണ് ഗതാഗതക്കുരുക്ക്. റോഡുകളുടെ ശോചനീയാവസ്ഥയും ഗതാഗത കുരുക്കും വിവാദം സൃഷ്ടിച്ചതോടെ മന്ത്രി ജി സുധാകരന്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഗതാഗതകുരുക്ക് പരിഹരിക്കേണ്ടത് ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്നാണെന്നായിരുന്നു മന്ത്രി അറിയിച്ചത്. ഇതില്‍ പി ഡബ്ല്യു ഡിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.