Monday, April 29, 2024
keralaNews

തിരുവനന്തപുരത്ത് 74-കാരിയെ പീഡിപ്പിച്ച 57 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: വിതുരയില്‍ 74-കാരിയെ പീഡിപ്പിച്ച 57 കാരനെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വൃദ്ധയുടെ അയല്‍വാസി കൂടിയാണ് പ്രതി. വിതുര കല്ലാര്‍ സ്വദേശി ഉണ്ണി (57) ഇന്നലെ രാത്രിയോടെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കല്ലാര്‍ സ്വദേശിയായ 74 കാരിയായ വൃദ്ധയുടെ വീട്ടില്‍ മദ്യപിച്ച് വീട്ടില്‍ എത്തിയ ഉണ്ണി വൃദ്ധയെ വീട്ടിലെ കിടപ്പുമുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് വൃദ്ധയുടെ ആരോഗ്യസ്ഥിതി വഷളാവുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇവര്‍ പിന്നീട് വിതുര താലൂക്കാശുപത്രിയില്‍ എത്തി ചികിത്സ തേടി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിതുര പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഇന്നലെ രാത്രി തന്നെ ഉണ്ണിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ അടിപിടി കേസിലും ചാരായം വാറ്റ് കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.