Wednesday, April 24, 2024
keralaNewsUncategorized

വിവരങ്ങള്‍ ഇന്ന് വൈകിട്ട് പുറത്തുവിടും സ്വപ്ന സുരേഷ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നതായും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് വൈകിട്ട് പുറത്ത് വിടുമെന്നും സ്വപ്ന സുരേഷ് . ഫേസ് ബുക്ക് ലൈവിലൂടെ വൈകീട്ട് അഞ്ചു മണിക്ക് പുറത്തുവിടുമെന്ന് സ്വപ്ന ഫേസ് ബുക്കില്‍ പോസ്റ്റിട്ടു.

സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പ് ,അതും എന്റെടുത്ത്                                എന്നാണ് സ്വപ്നയുടെ പോസ്റ്റ്.                                                                                           

അതിനിടെ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രണ്ടു ദിവസമായി ഇരുപത് മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വശക്തനായ സിഎം രവീന്ദ്രനെ പ്രതിചേര്‍ക്കുന്നകാര്യത്തില്‍ ഇഡി അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ അതിനുളള സാധ്യത തളളിക്കളയുന്നുമില്ല. രവീന്ദ്രന്‍ രണ്ടു ദിവസമായി നല്‍കിയ മൊഴി ഏന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുകയാണ്. ഇത് ശരിയാണോയെന്നറിയാല്‍ പദ്ധതിയുമായി നേരിട്ടിടപെട്ട ചിലരില്‍ നിന്ന് വിശദാംശങ്ങളും തേടുന്നുണ്ട്. മൊഴിയില്‍ വ്യക്തത വരുത്തിയശേഷമാകും രവീന്ദ്രനെ വീണ്ടു വിളിച്ചുവരുത്തുക. അത് എപ്പോക്ഷ വേണമെങ്കിലും ഉണ്ടാകാമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി വൃത്തങ്ങള്‍ പറയുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് യു എഇ റെഡ് ക്രസിന്റിനെ കൊണ്ടുവരുന്നതിന് രവീന്ദ്രനും സജീവമായി ഇടപെട്ടെന്ന് സ്ഥിരീകരിക്കാന്‍ കേന്ദ്ര ഏജന്‍സിക്ക് കഴിഞ്ഞിട്ടുണ്ട്. വ്യവസായി എംഎ യൂസഫലിക്ക് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നതായി ഇ ഡി വൃത്തങ്ങള്‍ സ്ഥീരികരിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെച്ച ചില ഔദ്യോഗിക ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നതായി മൊഴികിട്ടിയെന്നും സാക്ഷിയെന്ന നിലയിലാണ് നോട്ടീസ് നല്‍കിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.