Sunday, May 5, 2024
indiaNewsSportsworld

കോഹ്ലിക്ക് ഇന്ന് 34-ാം പിറന്നാള്‍

മെല്‍ബണ്‍ ക്രിക്കറ്റ് ആരാധകരുടെ പ്രിയ താരം വിരാട് കോഹ്ലിയുടെ പിറന്നാള്‍ ആഘോഷം ലോകമെമ്പാടുമുള്ള ആരാധകര്‍ ആഘോഷിക്കുകയാണ്. ടി20 ലോകകപ്പിനായി നിലവില്‍ ഓസ്ട്രേലിയയില്‍ കഴിയുന്ന കോഹ്ലിയ്ക്ക് വേണ്ടി സഹതാരങ്ങള്‍ ചേര്‍ന്ന് പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചു. 34-ാം പിറന്നാള്‍ ആഘോഷിക്കുന്ന കോഹ്ലിയോടൊപ്പം എല്ലാ ഇന്ത്യന്‍ ടീമംഗങ്ങളും അടങ്ങുന്ന ചിത്രം ബിസിസിഐയുടെ ഔദ്യോഗിക ഹാന്‍ഡില്‍ പങ്കുവെച്ചിരുന്നു. കോഹ്ലിയും അപ്ടണും ചേര്‍ന്നായിരുന്നു മെല്‍ബണിലെ ഹോട്ടലില്‍ വെച്ച് സഹപ്രവര്‍ത്തകരോടൊപ്പം പിറന്നാള്‍ കേക്ക് മുറിച്ചത്. അപ്ടണിന് ഇന്ന് 54-ാം പിറന്നാളാണ്. കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ്മ വ്യത്യസ്തമായ പിറന്നാള്‍ പോസ്റ്റുമായാണ് സോഷ്യല്‍മീഡിയയില്‍ എത്തിയത്. പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവന് വേണ്ടി പോസ്റ്റ് ചെയ്യാന്‍ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളാണ് തിരഞ്ഞെടുത്തതെന്ന അടിക്കുറിപ്പോടെയാണ് അനുഷ്‌ക പോസ്റ്റ് പങ്കുവെച്ചത്. തുടര്‍ന്ന് കോഹ്ലിയുടെ രസകരമായ ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്റല്‍ കണ്ടീഷണിംഗ് കോച്ച് പാഡി അപ്ടണിന്റെ പിറന്നാളും ഇന്നു തന്നെയാണ്.