Friday, May 17, 2024
Newsworld

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; വോട്ടെടുപ്പ് നാളെ…

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒറ്റ ദിനം മാത്രം ശേഷിക്കെ അവസാനത്തെ അടവുകളെല്ലാം പുറത്തെടുത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റ് എതിരാളി ജോ ബൈഡനും.
ഒമ്പതു കോടിയോളം പേര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഈ നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ വോട്ടിങ് ശതമാനമായിരിക്കും ഉണ്ടാവുകയെന്നാണ് കരുതപ്പെടുന്നത്. നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ്.

അതി നിര്‍ണായകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് അവസാന ദിന റാലികള്‍ മാറ്റിവെച്ച പ്രസിഡന്റ് ട്രംപ്, ലക്കുംലഗാനുമില്ലാത്ത അഭ്യര്‍ഥനകളും ഒച്ചപ്പാടും സൃഷ്ടിച്ചാണ് ഇവിടങ്ങളില്‍ പ്രചാരണം നടത്തുന്നത്.അഞ്ചു നിര്‍ണായക സംസ്ഥാനങ്ങളിലാണ് അദ്ദേഹത്തിന്റെ അവസാന ദിന റാലികള്‍. പെന്‍സില്‍വാനിയ അടക്കമുള്ള ഏതാനും നിര്‍ണായക സംസ്ഥാനങ്ങളില്‍ പ്രചാരണത്തിലാണ് എതിരാളി ബൈഡന്‍.