Friday, May 3, 2024
keralaNews

ലൂസിഫര്‍ വാക്ക് പാലിച്ചു : ഉപ്പുതറയിലെ പള്ളി പുതുക്കി പണിത് നല്‍കി.

മലയാളത്തിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നായ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ ചിത്രീകരിച്ച പള്ളി പുതുക്കി പണിതു നല്‍കി ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഇടുക്കിയിലെ ഉപ്പുതറയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പള്ളിയാണ് ആശിര്‍വാദ് സിനിമാസ് പുതുക്കി പണിത് നല്‍കിയത്.ചിത്രത്തില്‍ മോഹന്‍ലാലും,മഞ്ജുവാര്യരും അഭിനയിച്ച സുപ്രധാനമായ ഒരു രംഗം ചിത്രീകരിച്ചത് ഇവിടെ വച്ചായിരുന്നു.ലൂസിഫറിന് വേണ്ടി ഈ പള്ളി സെറ്റിട്ടതാണെന്നാണ് പലരും കരുതിയത്.എന്നാല്‍ വളരെ കാലപ്പഴം ചെന്ന ഈ പള്ളി ചിത്രീകരണത്തിനായി സജ്ജമാക്കുകയായിരുന്നു.
നിലവിലുണ്ടായിരുന്ന പള്ളിയും, ശവക്കല്ലറകളും,പുല്‍മേടുകളുമെല്ലാം സിനിമ ചിത്രീകരണത്തിനായി ഒരുക്കിയാണ് ചിത്രത്തിലെ സവിശേഷതയായത്.സിനിമ പൂര്‍ത്തിയായാല്‍ പള്ളി പുതുക്കി പണിയുമെന്ന് അന്ന് തന്നെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു.ലൂസിഫര്‍ ഗംഭീര വിജയമായതോടെ എട്ടു ലക്ഷം രൂപ മുടക്കി പള്ളി പുതുമയോടെ വിശ്വാസികള്‍ക്ക് പുതുക്കി പണിത് നല്‍കുകയായിരുന്നു.