Friday, May 3, 2024
Newsworld

വോട്ടെണ്ണലിന്റെ മൂന്നാം ദിനവും ഫലമറിയാതെ അമേരിക്ക;ജോ ബൈഡന്‍ മുന്നില്‍.

 

വോട്ടെണ്ണലിന്റെ മൂന്നാം ദിനവും ഫലമറിയാതെ അമേരിക്ക. അഞ്ചു സംസ്ഥനങ്ങളിലെ ഫലപ്രഖ്യാപനം നീളുകയാണ്. ജോ ബൈഡനുതന്നെയാണ് വിജയസാധ്യത. എന്നാല്‍ നിയമപരമായി താന്‍ ജയിച്ചുവെന്ന അവകാശവുമായി ട്രംപ് രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ താന്‍ വഞ്ചിക്കപ്പെടുകയാണെന്നും വ്യാപക ക്രമക്കേടുകള്‍ നടന്നെന്നും അദ്ദേഹം അല്‍പ സമയം മുന്‍പ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. സുപ്രീം കോടതിവരെ പോവുമെന്നും അദ്ദേഹം ആവര്‍ത്തിച്ചുവ്യക്തമാക്കി.ജോര്‍ജിയ, പെന്‍സിവേനിയ, നെവാഡ, അരിസോണ, നോര്‍ത്ത് കേരോലിന എന്നീ ഇടങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകായാണ്, അടുത്ത 12 മണിക്കൂറിനുള്ളില്‍ അന്തി ഫലം അറിയുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അതേസമയം പോസ്റ്റല്‍ വോട്ടുകള്‍ ഇപ്പോഴും എണ്ണുന്നുണ്ട്.ആറു ഇലക്ടറല്‍ വോട്ടുകളുള്ള നെവാഡയില്‍ ബൈഡന്‍ മുന്നിലാണ് . എന്നാല്‍ 20 ഇലക്ടറല്‍ വോട്ടുകളുള്ള പെന്‍സില്‍വേനിയയില്‍ ട്രമ്ബിനാണ് ലീഡ്. അതേസമയം ആരിസോണയിലും ബൈഡന്‍ ലീഡ് ചെയ്യുന്നു. ജോര്‍ജിയയില്‍ ട്രംപിന് നേരിയ ലീഡ് ഉണ്ട് . നോര്‍ത്ത് കരോലീനയും ട്രംപിനൊപ്പമാണ് എന്നാല്‍ മൊത്തം കണക്കുകള്‍ പരിശോധിക്കുമ്‌ബോള്‍ അന്തിമ ഫലം ട്രംപിന് അനുകൂലമെല്ലന്നു തന്നെ പറയാം.