Wednesday, May 15, 2024
indiaNewsObituary

തിരക്കഥാകൃത്ത് ആരൂര്‍ ദാസ് അന്തരിച്ചു

ചെന്നൈ: തമിഴിലെ പ്രമുഖ തിരക്കഥാകൃത്ത് ആരൂര്‍ ദാസ് (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം.     ആറ് പതിറ്റാണ്ടിലേറെ കാലം സിനിമ രംഗത്ത് സജീവമായിരുന്ന അദ്ദേഹം ആയിരത്തിലധികം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. 1955ല്‍ നദിയധാര എനന് ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. തുടര്‍ന്ന് ശിവാജി ഗണേശന്റെ പാസമലറിന്റെ രചമന നിര്‍വഹിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വേട്ടക്കാരന്‍, അന്‍പേ വാ, തായ് സൊല്ലൈ തട്ടാതെ, തനിപറവി തുടങ്ങിയവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. മലയാളം, തെലുങ്കു, കന്നഡ,ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ നിന്നുള്ള നൂറിലധികം സിനിമകള്‍ക്ക് തമിഴില്‍ സംഭാഷണം എഴുതിയിട്ടുണ്ട്. വടിവേലു നായകനായ തെന്നാലിരാമന്‍ ആണ് ഒടുവില്‍ രചന നിര്‍വഹിച്ച ചിത്രം. സര്‍ക്കാരിന്റെ കലൈമാമണി, കലൈജ്ഞര്‍ കലൈത്തുറെ തുടങ്ങിയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.