Tuesday, May 14, 2024
keralaNewspolitics

യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

തിരുവനന്തപുരം :യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും പലതവണ ജലപീരങ്കിയും പ്രയോഗിച്ചു. കണ്ണീര്‍വാതകഷെല്‍ കൊണ്ട് ഒരു പ്രവര്‍ത്തകന് പരുക്കേറ്റു. ജോലിക്ക് മുന്നില്‍ സര്‍ക്കാര്‍ ബാരിക്കേഡ് വയ്ക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.അതേസമയം, നിയമനക്കത്ത് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മേയറുടെ പേരിലുള്ള വിവാദക്കത്തു പ്രകാരം കോര്‍പറേഷനില്‍ നിയമനം നടക്കാത്തതിനാല്‍ സര്‍ക്കാരിനു നഷ്ടം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ തങ്ങളുടെ അന്വേഷണ പരിധിയില്‍ ഇതു വരില്ലെന്നും പൊലീസ് അന്വേഷണമാണ് ഉചിതമെന്നും വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നത്.മുന്‍ വര്‍ഷങ്ങളിലെ നിയമനക്രമക്കേടിനെക്കുറിച്ചുള്ള പരാതി പരിഗണിക്കാതെയാണ് അന്വേഷണത്തിനു തിരശീലയിടുന്നത്. കത്തിന്റെ ഒറിജിനല്‍ കണ്ടെത്താനായില്ലെന്നും ഇത്തരമൊരു കത്തു തയാറാക്കിയിട്ടില്ലെന്നാണ് മേയറുടെ മൊഴിയെന്നും കത്തില്‍ ഒപ്പിട്ട തീയതിയില്‍ മേയര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോയെന്നു തെളിഞ്ഞാല്‍ മാത്രമേ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ ഇതു വരികയുള്ളൂ. എങ്കിലേ അന്വേഷണം നിലനില്‍ക്കുകയുള്ളൂ എന്നും റിപ്പോര്‍ട്ടിലുണ്ട് എന്നറിയുന്നു.