Sunday, May 12, 2024
keralaNews

കണമലയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു 

എരുമേലി:അപകടങ്ങൾ പതിവാകുന്ന കണമല ഇറക്കത്തിൽ വാഹന ഡ്രൈവർ മാർക്ക്‌ കാണാൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.മോട്ടോർ വാഹന വകുപ്പ്  സേഫ്സോൺ എരുമേലി – എരുത്വാപ്പുഴ മുതൽ കണമല വരെ  രണ്ട്  കിലോമീറ്റർ  കുത്തനെയുള്ള ഇറക്കമായതിനാൽ വാഹനങ്ങൾ 1 st or 2 nd ഗിയറിൽ ഇറങ്ങണമെന്നുള്ള മുന്നറിയിപ്പ് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷ കളിൽ  എഴുതിയ  ബോർഡാണ് സ്ഥാപിച്ചത്.
സേഫ്സോൺ സ്പെഷ്യൽ ഓഫീസർ പി ഡി  സുനിൽ ബാബു, സേഫ്സോൺ എരുമേലി കൺട്രോളിങ് ഓഫീസർ ഷാനവാസ്‌ കരീം, എം വി ഐ    ജയപ്രകാശ്, എ എം വി ഐമാരായ ഹരികൃഷ്ണൻ, വിഷ്ണു വിജയ്, ജിതിൻ പി എസ് , സേഫ് സോൺ ഉദ്യോഗസ്ഥർ റെജി എ സലാം,നിധീഷ് എന്നിവർ പങ്കെടുത്തു.